*എന്റെ അധ്യാപകൻ*
പഠിച്ചു കൊണ്ടിരിക്കായിരുന്ന കുഞ്ഞോന്റെ അടുത്ത് വന്ന് ഉമ്മ പറഞ്ഞത് കുഞ്ഞോനേ അന്നേ അതാ അന്റെ ചെങ്ങായി അതാ വിളിക്കുന്നു വേകം ചെല്ല് കൊറേ നേരായി വന്നിട്ട്....
ഡാ ഷിബിലിയെ ഇജ്ജ് എന്താ ഈ നേരത്ത്... എ എന്തായാലും ഇജ്ജ് വന്നത് നന്നായി കുറച്ചുനേരമെങ്കിലും ബുക്കിന്റെ മുന്നിൽ നിന്ന് മാറി ഇരിക്കാൻ പറ്റിയത് ഇപ്പോഴാണ്, കുഞ്ഞോനേ നമുക്ക് പഠിക്കണ്ടടാ നമ്മുടെ പരീക്ഷ മാറ്റിവെച്ചു നീ ഒന്നും അറിഞ്ഞില്ലേ... കൊറോണ പടരുന്നത് തടയാൻ എല്ലാം അടച്ചിടുകയാണ് കൂട്ടത്തിൽ നമ്മുടെ സ്കൂളും...
നമുക്ക് കുറേ ദിവസം കളിച്ചു നടക്കാം അടിപൊളി,
കുഞ്ഞോനേ വീട്ടിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല പിന്നെയല്ലേ കളിച്ചു നടക്കൽ, ഞാൻ പോവാണ്, ഇത് പറയാനാണ് വന്നത്, ഇനി ഇത് മാറുന്നതുവരെ കളി ഉണ്ടാവില്ല എന്ന് പറയാൻ വന്നതാണ്,
അള്ളാഹു പുറത്തിറങ്ങാൻ പറ്റൂലേ, പെട്ടല്ലോ റബ്ബേ...
കുഞ്ഞോനേ ഇനി ഞാൻ എന്തായാലും പുറത്തിറങ്ങിയില്ല ഉമ്മ വേഗം വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ പോവുകയാണ്...
അതും പറഞ്ഞ് ഷിബിലി ഓടി മറഞ്ഞു, കുഞ്ഞോൻ അകത്ത് ചെന്ന് തുറന്ന് വെച്ച ബുക്ക് എല്ലാം മടക്കി വെച്ച് ഉമ്മാന്റെ അടുത്ത് ചെന്നിരുന്നു....
ഉപ്പാന്റെമരണശേഷം അജ്മലിന് കൂട്ട് ഉമ്മയും ഉമ്മാക്ക് കൂട്ട് അജ്മലും മാത്രമായിരുന്നു അതുകൊണ്ട് തന്നെ എന്തും ആദ്യം ചർച്ച ചെയ്യുക ഉമ്മയോട് ആണ്
ചുമ്മാ കൊറോണ കാരണം എന്റെ പരീക്ഷയൊക്കെ മാറ്റിവെച്ചു, പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് കളിക്കാൻ പോകാനും പറ്റില്ല ഇനി എന്തായാലും പരീക്ഷ തുടങ്ങാൻ കുറെ കഴിയും അതുവരെ ഫോൺ തരുമോ? പരീക്ഷ തുടങ്ങാൻ ആവുമ്പോൾ ഞാൻ ഉമ്മാക്ക് തന്നെ തരാം, പിന്നെ പരീക്ഷ കഴിഞ്ഞിട്ട് ഉമ്മ എനിക്ക് തന്നാൽ മതി" ഇത്രയും പറഞ്ഞുകൊണ്ട് അജ്മൽ ഉമ്മയുടെ മറുപടിക്കായി കാതോർത്തു,,
കുഞ്ഞോനേ ഉമ്മ മോന്റെ ഫോൺ വാങ്ങി വെച്ചത് മോൻ പഠിക്കാൻ അല്ലേ, പരീക്ഷ മാറ്റി വെച്ചതുകൊണ്ട് ഉമ്മ ഫോൺ തരാം പക്ഷേ എപ്പോഴും അതിൽ തോണ്ടി ഇരിക്കരുത്, ഉമ്മാനെ പണിയിൽ ഒക്കെ സഹായിക്കും എന്ന് ഉറപ്പു തരുകയാണെങ്കിൽ ഉമ്മ ഫോൺ തരാം എന്തായാലും പുറത്തിറങ്ങാൻ പറ്റില്ലല്ലോ...
പാലം കടക്കുന്നതുവരെ നാരായണ പാലം കടന്നാൽ കൂരായണ എന്നാണല്ലോ പറയാറ് അതുപോലെ തന്നെ ഫോൺ കിട്ടാൻ വേണ്ടി അജ്മൽ ഉമ്മ പറഞ്ഞത് അംഗീകരിച്ചു ഫോൺ കൈക്കലാക്കി...
പിന്നെ അവൻ മുഴുവൻ സമയവും ഫോണിൽ ആയിരുന്നു കളി. പക്ഷേ അവന്റെ കളി മറ്റു കുട്ടികളെപ്പോലെ ഗെയിം കളിക്കുകയോ സിനിമ കാണുകയോ അല്ല ഫോണിലൂടെ വായനയും എഴുതുമായിരുന്നു... ചുരുക്കിപ്പറഞ്ഞാൽ തന്റെ കുഞ്ഞിളം മനസ്സിൽ തോന്നുന്ന വരികൾ കഥകൾ ആക്കിയും കവിതകൾ ആക്കിയും കുഞ്ഞു വരികളായും അവൻ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ ഗ്രൂപ്പിൽ വരുന്ന ഓരോ എഴുത്തുകളും വായിക്കുകയും അഭിപ്രായങ്ങൾ പങ്കു വെക്കുകയും ചെയ്യ ലായിരുന്നു അജ്മലിന്റെ പണി.
ചുരുക്കിപ്പറഞ്ഞാൽ അജ്മൽ തന്റെ കൊറോണ അവധിക്കാലം അക്ഷരങ്ങളെ പ്രണയിച്ചു നടക്കാൻ തീരുമാനിച്ചു.
ഒരുദിവസം ഉമ്മ അടുക്കളത്തോട്ടത്തിൽ പണിയെടുക്കുന്നത് അജ്മലിന്റെ ശ്രദ്ധയിൽപ്പെട്ടത് ആ കാഴ്ച അവന്റെ കണ്ണുകളെ ഈറനണിയിച്ചു. ഉമ്മ ജീവിക്കുന്നത് പോലും എനിക്ക് വേണ്ടിയാണ് ഉപ്പ മരിച്ചപ്പോൾ മുതൽ രാവും പകലുമില്ലാതെ എനിക്കായി കഷ്ടപ്പെടുന്നു. പലരും കല്യാണം ആലോചിച്ചു വന്നപ്പോൾ ഉമ്മ എന്റെ മുഖത്തേക്ക് ആയിരുന്നു നോക്കിയിരുന്നത് അവരെ ഒരു നോക്ക് പോലും നോക്കാതെ ഉമ്മ വിസമ്മതിക്കുകയായിരുന്നു കല്യാണം കഴിക്കുന്നയാൾ എന്നെ വെറുക്കുമോ, ചീത്ത പറയുമോ എന്ന ഭയമായിരുന്നു ഉമ്മയെ അതിൽ നിന്നും പിന്തിരിപ്പിച്ചത്.
അവൻ പോലുമറിയാതെ തന്റെ ഉമ്മയെകുറിച്ച് അക്ഷരങ്ങൾകൊണ്ട് വർണിക്കുകയായിരുന്നു. അവന്റെ വിരലുകൾ തന്റെ ഉമ്മയെകുറിച്ച് മത്സരിച് ടൈപ്പ് ചെയ്തു കൊണ്ടിരുന്നു കൂടെ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീരും.
തന്റെ ഫോൺ ടേബിളിൽ വെച് ഉമ്മയുടെ അടുത്തേക്ക് ചെന്നു.
എന്താ കുഞ്ഞോനേ അന്റെ എഴുത്ത് കഴിഞ്ഞോ പിന്നെ ഇതാണ് നമ്മുടെ അടുക്കളത്തോട്ടം" ഇല്ല ഉമ്മ ഇനിയും കുറെ മത്സരങ്ങൾക്ക് എഴുതാനുണ്ട്, ഉമ്മ ഇവിടെ പണിയെടുക്കുന്നത് കണ്ടപ്പോൾ ഒന്ന് വന്നു നോക്കിയതാണ്, ഉമ്മ ആ കൈകൊട്ടിങ്ങ് തെരി ഞാൻ കൊത്തി കൊളാം ഉമ്മ നട്ടാൽ മതി.
അല്ല കുഞ്ഞോനേ നിനക്കിതെന്തുപറ്റി സാധാരണ ഈ ഭാഗത്തെക്ക് തിരിഞ്ഞു നോക്കാറില്ലല്ലോ,
"ഒന്നുല്ല ഉമ്മാ"
എന്നും പറഞ്ഞു കൊണ്ട് ഉമ്മയുടെ കയ്യിൽ നിന്നും കൈക്കോട്ട് വാങ്ങി അവൻ കിളച്ചു തുടങ്ങി...
പിന്നെ ഇത് എന്നും പതിവായി അക്ഷരങ്ങളെ പ്രണയിക്കുന്നതിന് കൂടെ അവൻ തനിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഉമ്മയെ സഹായിക്കാൻ തുടങ്ങി.
ഒരു ദിവസം അജ്മൽ ഓടിച്ചെന്ന് ഉമ്മയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു എനിക്കു ഉമ്മയെ കുറിച്ചെഴുതിയതിന് ഫസ്റ്റ് കിട്ടി മാത്രമല്ല എന്റെ എഴുത്ത് പുസ്തകങ്ങൾ അച്ചടിച്ച് വരും, ഇതു കേട്ടപ്പോൾ ആ ഉമ്മയുടെ മുഖം വർണ്ണനാതീതമായിരുന്നു. ഉമ്മയും മകനും സന്തോഷം കൊണ്ട് കണ്ണ് നീർ പൊഴിച്ച നിമിഷം.
മോനേ നീ എഴുതിത്തന്ന കാണിക്ക് ഉമ്മ വായിച്ചു നോക്കട്ടെ, അജ്മൽ ഫോൺ ഉമ്മാന്റെ കയ്യിലേക്ക് കൊടുത്തു "
നിശബ്ദത കീറിമുറിച്ചുകൊണ്ട് ഉമ്മയുടെ നെടുവീർപ്പ് ഉയർന്നു" മോനെ കഥയല്ലല്ലോ നമ്മുടെ ജീവിതമല്ലേ "
ഉമ്മാ ഇത് നമ്മുടെ ജീവിതമാണ് എനിക്ക് പല തിരിച്ചറിവുകളും സമ്മാനിച്ച ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും നല്ല പാഠപുസ്തകം, ഉമ്മാ ഞാൻ ഇനി ഒരിക്കലും കളിച്ച് നടക്കില്ല, ഉമ്മയുടെ കൂടെ സമയം ചിലവഴിച്ചപ്പോയാണ് എനിക്ക് ഉമ്മയെന്ന പാഠം പഠിക്കാൻ കഴിഞ്ഞത്. ഈ കൊറോണ കാലം എല്ലാവരെയും ഭയപെടുത്തിയതാണെങ്കിൽ എനിക്ക് തിരിച്ചറിവ് സമ്മാനിച്ച അവധി ദിനങ്ങൾ എങ്ങനെ ഉപയോഗപെടുത്താം എന്ന് എന്നെ പഠിപ്പിച്ച അധ്യാപകനാണ്.
-അക്ഷരങ്ങളുടെ കാമുകൻ

0 Comments
Post a Comment