മരണത്തിന്റെ പ്രണയിനി
ഓരോ കൊടുങ്കാറ്റിനിടയിലും അവനെന്നെനോക്കി പുഞ്ചിരിതൂകി...
ഭയപ്പെടുത്തുന്ന പ്രണയത്താലൊരു പുഞ്ചിരി...
അവനോടെനിക്കുള്ളിന്റെയുള്ളിൽ മൊട്ടിട്ട വികാരം...
പ്രണയമായിരുന്നു...
ചുട്ടുപൊള്ളുന്ന മരുഭൂവിലേക്കെത്തിനോക്കുന്ന മഴത്തുള്ളികളോടെന്നപോലെ...
വരണ്ട തൊണ്ടയിലൂടൊഴുകിയിറങ്ങുന്ന ദാഹജലത്തിനോടെന്നപോലെ....
പൊള്ളുന്ന ഹൃദയത്തിൽ ഹിമകണവു മായോടിയെത്തുന്ന ശിശിരത്തിനോടെന്നപോലെ....
നിലയ്ക്കാത്ത പ്രണയം.....
കൊടുംകാറ്റിൽ ഇളംചൂടായും...
വരണ്ടമണ്ണിൽ, വറ്റാത്തൊരാ-നീരുറവയായും...
അവൻ എന്നെ നോക്കി പുഞ്ചിരിച്ചു...
ഞാൻ അവനെ പ്രണയിച്ചു...
പ്രണയിനിയായിരുന്നു ഞാൻ.....
കൊടുങ്കാറ്റിലുലയാത്ത വൃക്ഷത്തെപ്പോൽ
അവനെ പ്രണയിച്ച അവന്റെ പ്രണയിനി...
ആരും കാണാതെപോയോരാ- തിരിച്ചറിയപ്പെടാതെപോയൊരാ
പ്രണയത്തിന്റെ പ്രണയിനി...
മരണത്തിന്റെ പ്രണയിനി...
നദി💖

0 Comments
Post a Comment